തിരുവനന്തപുരം: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപി വിട്ടു. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ക്കു വേണ്ടിയാണ് ബിജെപിയില്‍ നിന്നും രാജിവയ്ക്കുന്നതെന്ന് രാമസിംഹന്‍ പുണ്യഭൂമിയോട് പറഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ പലപ്പോഴും സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും കഴിയുന്നില്ലെന്നും രാമസിംഹന്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന് ഇമെയില്‍ വഴിയാണ് രാജിക്കത്ത് കൈമാറിയത്.
ഇനി ഒരു രാഷ്ട്രീയപ്രസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനില്ലെന്നും ഹിന്ദു ധര്‍മ്മത്തോടൊപ്പം നില്‍ക്കുമെന്നും അടിയുറച്ച് കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രനാണ്. എല്ലാത്തില്‍ നിന്നും മോചിതനായെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. സനാതന ധര്‍മ്മ വിശ്വാസികളായ വിവിധ രാഷ്ട്രീയത്തിലുള്ളവരെ ഒപ്പം ചേര്‍ക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആരെയും കുറ്റപ്പെടുത്താനോ അധിക്ഷേപിക്കാനോ അല്ല മറിച്ച് സ്വതന്ത്രമായ തീരുമാനമെന്നല്ലാതെ അനാവശ്യവിവാദങ്ങള്‍ക്കൊന്നും ഒരു സാധ്യതയും ഈവിഷയത്തിലില്ലെന്നും രാമസിംഹന്‍ വ്യക്തമാക്കി.
Discussion about this post