ചെന്നൈ: നെഞ്ചുവേദനയെ തുടര്‍ന്നു ചികിത്സയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പ് കൈമാറണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ശിപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍. രവി മടക്കി. മന്ത്രി ചികിത്സയിലാണെന്ന കാരണത്താല്‍ വകുപ്പ് മാറ്റാന്‍ കഴിയില്ല. മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലാണെന്ന കാര്യം സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കത്ത് ഗവര്‍ണര്‍ സര്‍ക്കാരിന് അയച്ചു.
സെന്തില്‍ ബാലാജിയുടെ ചുമതലയിലായിരുന്ന വൈദ്യുതി, എക്‌സൈസ് വകുപ്പുകള്‍ തങ്കം തേന്നരസുനും മുത്തു സ്വാമിക്കും കൈമാറാനായിരുന്നു ശിപാര്‍ശ. വൈദ്യുതി വകുപ്പ് ധനമന്ത്രി തങ്കം തെന്നരസുവിനും എക്‌സൈസ് വകുപ്പ് ഭവന മന്ത്രി മുത്തുസ്വാമിക്കും നല്‍കാനായിരുന്നു സ്റ്റാലിന്റെ നീക്കം.













