തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് വീണ്ടും പുറത്ത് കടന്നുവെന്ന് സംശയം. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുന്ന ആഞ്ഞിലി മരത്തില്‍ ഇന്ന് രാവിലെ മുതല്‍ കുരങ്ങിനെ കാണുന്നില്ലെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. കുറവന്‍കോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ കുരങ്ങിനായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നുവിടുന്നതിനിടെയാണ് മൂന്ന് വയസുള്ള പെണ്‍ ഹനുമാന്‍ കുരങ്ങ് ചാടിപോയത്. ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ മൃഗസംരക്ഷണവകുപ്പ് പുറത്തുവിട്ടിരുന്നു. കൂട്ടില്‍ നിന്നിറങ്ങിയ ഉടന്‍ മരങ്ങളിലേക്ക് കുരങ്ങ് ചാടിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.
നന്തന്‍കോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തുകയും കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തില്‍ നിലയുറപ്പിക്കുകയുമായിരുന്നു. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇണയെ കാണിച്ചിട്ടും കുരങ്ങ് താഴെയിറങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോള്‍ ജാഗ്രതക്കുറവുണ്ടായില്ലെന്നാണ് മന്ത്രി ജെ ചിഞ്ചുറാണി ആവര്‍ത്തിക്കുന്നത്.
Discussion about this post