ബംഗളുരു: ബംഗളൂരുവിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര പോലീസിന് നിര്‍ദ്ദേശം നല്‍കി. ബംഗളൂരുവിലെ ഗതാഗത പ്രശ്നങ്ങളില്‍ മന്ത്രി കൂടുതല്‍ ആശങ്ക പ്രകടിപ്പിച്ചു. ”അടുത്ത മൂന്ന് മാസത്തിനുള്ളില്‍, നഗരത്തിലെ ട്രാഫിക് മാനേജ്‌മെന്റ് മികച്ച പ്ലാന്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തണം. പൊതുജനങ്ങളെ ആദ്യം സഹായിക്കേണ്ടത് പോലീസ് ഉദ്യോഗസ്ഥരായിരിക്കണം. തിരക്കുള്ള സമയങ്ങളില്‍ എല്ലാ ട്രാഫിക് ഡിസിപിമാരും തടസ്സങ്ങളിലെ തിരക്ക് നീക്കാന്‍ ഗ്രൗണ്ടില്‍ ഉണ്ടായിരിക്കണം. ബംഗളൂരുവിലെ തിരക്ക് കുറയ്ക്കായുള്ള കാര്യത്തിന് മുന്‍ഗണന നല്‍കണം, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരുവിലെ പോലീസ് കമ്മീഷണറേറ്റിലെത്തിയ അദ്ദേഹം എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ”ബംഗളൂരുവില്‍ ഒരു സൗഹൃദ പോലീസിംഗ് ഉണ്ടായിരിക്കണം, റിയല്‍ എസ്റ്റേറ്റ് പ്രശ്നങ്ങളും റൗഡിസവും സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു,
ജൂണ്‍ 20 മുതല്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) അറിയിച്ചു. പരാതികള്‍ സ്റ്റേഷനില്‍ ഹാജരായില്ലെങ്കില്‍, പൊതുജനങ്ങള്‍ക്ക് നേരിട്ട് ഫോണ്‍ വിളിച്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്.
Discussion about this post