തിരുവനന്തപുരം: പൊന്‍മുടിയില്‍ ചുരത്തില്‍ കാര്‍ 500 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. 22-ാം വളവില്‍ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. അഞ്ചല്‍ സ്വദേശികളായ നവജോത്, ആദില്‍, അമല്‍, ഗോകുല്‍ എന്നിവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നാല് പേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് സ്ഥലത്തുള്ള ഫോറസ്റ്റ് വിഭാഗം ജീവനക്കാര്‍ അറിയിച്ചു. നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. ബ്രേക്ക് നഷ്ടപ്പെട്ട് കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് തെന്നിവീഴുകയായിരുന്നു. റോഡിന്റെ വശങ്ങളില്‍ മണ്ണിടിയുന്നതിനാല്‍ മഴക്കാലയാത്ര അപകടം നിറഞ്ഞതാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Discussion about this post