.ഇടുക്കി: പ്രശസ്ത നടന്‍ പൂജപ്പുര രവി (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മറയൂരില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ വര്‍ഷമാണ് മറയൂരിലേക്ക് താമസം മാറ്റിയത്. സംസ്‌കാരം തിരുവനന്തപുരത്ത് നടക്കും.
നാടകത്തിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നടനായിരുന്നു അദ്ദേഹം. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കള്ളന്‍ കപ്പലില്‍ തന്നെ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.
എസ്.എല്‍.പുരം സദാനന്ദന്റെ ഒരാള്‍ കൂടി കള്ളനായി എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയരംഗത്തെത്തിയത്. വേലുത്തമ്പി ദളവയായിരുന്നു ആദ്യചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
തങ്കമ്മയാണ് ഭാര്യ. മകള്‍: ലക്ഷ്മി
Discussion about this post