ഇന്ന് ജൂണ്‍ 19, വായനാദിനം. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും സംസ്ഥാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനദിനമായി ആചരിക്കുന്നത്. സ്‌കൂളുകളില്‍ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാന്‍ ഈ സമയം വിനിയോഗിയ്ക്കുന്നു. 2017 മുതല്‍ ഈ ദിനം ദേശീയ വായനദിനമായി ആചരിച്ചുവരികയാണ്. പുസ്തകങ്ങളില്‍ നിന്നും വായന വിവരസാങ്കേതിക രംഗത്തെ വളര്‍ച്ച സോഷ്യല്‍മീഡിയയുടെ വിശാല ലോകത്തിലെത്തിനില്‍ക്കയാണ്.
‘വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക’ എന്ന ആഹ്വാനം ചെയ്തത് പി.എന്‍.പണിക്കരാണ്. ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ 1909 മാര്‍ച്ച് ഒന്നിന് ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം വായന ഏറെ ഇഷ്ടപ്പെട്ടിരുന്നു. 1926 ല്‍ ജന്മനാട്ടില്‍ സനാതന ധര്‍മം എന്ന ഗ്രന്ഥശാല സ്ഥാപിച്ച് വായനയ്ക്ക് പുത്തനുണര്‍വ് നല്‍കിയത് അദ്ദേഹമാണ്. ഏകീകൃത സംവിധാനമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാനത്തെ നിരവധി ഗ്രന്ഥശാലകളെ കേരള ഗ്രന്ഥശാല സംഘത്തിന്റെ കീഴില്‍ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്റ്റ് ഗവര്‍ണ്മെന്റ് പാസാക്കിയത്. വായനയെ സംരക്ഷിക്കുവാന്‍ പി.എന്‍.പണിക്കര്‍ നിര്‍വഹിച്ച ദൗത്യം അവിസ്മരണീയമാണ്.
Discussion about this post