തിരുവനന്തപുരം: ഓരോ കുടുംബത്തിനും കിലോയ്ക്ക് ഒരു രൂപാ നിരക്കില്‍ അരി നല്കുന്ന ‘ദാരിദ്ര്യവിമുകത കേരളം’ പദ്ധതി നാളെ (ആഗസ്റ് 27 ശനിയാഴ്ച) ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഗ്രൌണ്ടില് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ രാവിലെ പത്ത് മണിക്ക് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ബി.പി.എല്‍.വിഭാഗത്തില്‍ 1460735ഉം എ.എ.വൈ. വിഭാഗത്തില്‍ 595800ഉം ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ 2056535 കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ അംഗീകൃത അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുമാണ് ഒരു രൂപാ നിരക്കില്‍ അരി നല്‍കുന്നതെന്ന് ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ് അറിയിച്ചു. 35 കിലോ അരി എ.എ.വൈ.വിഭാഗത്തിലെ കാര്‍ഡിനും ഒരു അന്തേവാസിക്ക് അഞ്ച് കിലോ അരി എ കണക്കില്‍ അനാഥാലയങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം അരി നല്‍കും. ഇതിനായി 36518 ടണ്‍ അരി ബി.പി.എല്‍.വിഭാഗത്തിനും 20853 ടണ്‍ അരി എ.എ.വൈ.വിഭാഗത്തിനും വേണ്ടി വരും. സംസ്ഥാനത്തെ ഇരുപത്തിയൊന്ന് ലക്ഷത്തോളം വരുന്ന ബി.പി.എല്‍, എ.എ.വൈ. കുടുംബങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് സൌജന്യമായി നല്‍കും. ഇതിന്റെ ഉദ്ഘാടനം ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളായിരിക്കും കിറ്റിലുണ്ടാവുക. ഇതിന് 19 കോടി രൂപ ചെലവാകും. അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ.കെ.വി.തോമസും, സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ച് കിലോഗ്രാം അരി സൌജന്യമായി നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാറും നിര്‍വഹിക്കും. ദാരിദ്യ്രമുക്ത കേരളമാണ് യു.ഡി.എഫ്.സര്‍ക്കാരിന്റെ ലക്ഷ്യം. ഒരു രൂപയ് ഒരു കിലോ അരി കിട്ടിയാല്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല. ദാരിദ്യ്രമുക്ത കേരളം എന്ന സ്വപ്നം അങ്ങനെ യാഥാര്‍ത്ഥ്യമാകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
Discussion about this post