കണ്ണൂര്‍: മുഴപ്പിലങ്ങാട് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടു നില്‍കുകയായിരുന്ന ഒന്‍പതു വയസുകാരിയെയാണ് മൂന്ന് തെരുവുനായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. പാച്ചാക്കരയിലെ മൂന്നാം ക്‌ളാസ് വിദ്യാത്ഥിനിയായ ജാന്‍വിക്കാണ് പരിക്കേറ്റത്. കുട്ടിയുടെ തുടയിലും കൈയിലും അടക്കം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ കണ്ണര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നായകള്‍ കുട്ടിയെ കടിച്ചിഴച്ച് കൊണ്ട് പോകാനും ശ്രമിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നു. സംസാരശേഷിയില്ലാത്ത പതിനൊന്നു വയസുകാരനെ തെരുവുനായ്ക്കള്‍ ക്രൂരമായി കടിച്ചുകൊന്ന് ദിവസങ്ങള്‍ മാത്രം പിന്നിടവേയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്. മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുല്‍ റഹ്മയില്‍ നൗഷാദ് – നുസീഫ ദമ്പതികളുടെ മകന്‍ നിഹാല്‍ നൗഷാദാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ടത്.
Discussion about this post