മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് ഉള്‍പ്പെടെ അടിമുടി മാറ്റത്തിനൊരുങ്ങുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ആദ്യപടിയായി തിരൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നാക്കും. ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്.
റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി നേരിട്ട് ചര്‍ച്ച നടത്തും. റെയില്‍വേ സ്റ്റേഷന്റെ പേര് തിരൂര്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് പിഎസിയ്ക്ക് നിരവധി നിവേദനങ്ങളാണ് ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് പേര് മാറ്റം സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച നടത്താനുള്ള തീരുമാനം.
Discussion about this post