ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗാ ദിനത്തില്‍ വീഡിയോ സന്ദേശം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗ സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതുപോലെ ലോകത്തെയാകെ ഐക്യപ്പെടുത്തുന്ന മഹാചൈതന്യമാണെന്ന് യോഗാദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
‘ഞാന്‍ ഇപ്പോള്‍ അമേരിക്കയിലായതിനാലാണ് വീഡിയോ സന്ദേശങ്ങളിലൂടെ ബന്ധപ്പെടുന്നത്. സുഹൃത്തുക്കളെ, നിങ്ങളോടൊപ്പം യോഗ ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും ഇന്ന് വൈകുന്നേരം ഇന്ത്യന്‍ സമയം അനുസരിച്ച് ഏകദേശം 5.30 ന് യുഎന്‍ ആസ്ഥാനത്ത് യോഗദിന ചടങ്ങില്‍ പങ്കെടുക്കും. ഈ പരിപാടിയില്‍ ഇന്ത്യയുടെ ക്ഷണപ്രകാരം ലോകമെമ്പാടുമുള്ള 180-ലധികം രാജ്യങ്ങള്‍ ഒത്തുചേരും.
നമ്മുടെ ഋഷിമാരുടെ വീക്ഷണത്തില്‍ ലോകത്തെ ഐക്യപ്പെടുത്തുന്ന ചൈതന്യമാണ് യോഗ. ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങളാണ് വസുധൈവ കുടുംബകം എന്ന ആശയം മുന്‍നിറുത്തി യോഗസാധന അനുഷ്ഠിക്കുന്നത്. എല്ലാ വര്‍ഷത്തെ പോലെ ഇക്കൊല്ലവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗയുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
യോഗ നമ്മുടെ ആന്തരിക ദര്‍ശനത്തെ വിപുലീകരിക്കുകയും സ്വത്വത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു. കേവലം മാനസികാരോഗ്യത്തിനു മാത്രമല്ല എല്ലാരീതിയിലും യോഗ ഗുണകരമാണ്.’ നിത്യമുള്ള യോഗാഭ്യാസം കൊണ്ട് സമ്മര്‍ദ്ദം കുറയ്ക്കുകയും ഉത്കണ്ഠ, വിഷാദം എന്നിവ ഇല്ലാതാക്കാനും കഴിയുമെന്നും വീഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
Sharing my message on International Day of Yoga. https://t.co/4tGLQ7Jolo
— Narendra Modi (@narendramodi) June 21, 2023
Discussion about this post