കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ചോദ്യം ചെയ്യലിനായി ജൂണ്‍ 23ന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നിര്‍ദ്ദേശിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയാറാണെന്ന് സുധാകരന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. 2022-ല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ താന്‍ പ്രതിയായിരുന്നില്ലെന്നും രാഷ്ട്രീയപ്രേരിതമായി ഇപ്പോള്‍ കേസില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ് സുധാകരന്‍ കോടതിയില്‍ വാദിച്ചത്.
Discussion about this post