ചെന്നൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ ഹൃദയശസ്ത്രക്രിയ ചെന്നൈ കാവേരി ആശുപത്രിയില്‍ നടന്നു. ആറുമണിക്കൂറോളമെടുത്ത ഓപ്പറേഷനിലൂടെ നാല് ബൈപ്പാസ് ഗ്രാഫ്റ്റുകള്‍ സ്ഥാപിച്ചുവെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ആരോഗ്യനില തൃപ്തികരമാണ്
അതിനിടെ, മന്ത്രി സെന്തില്‍ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മദ്രാസ് ഹൈക്കോടതി ഉത്തരവില്‍ സുപ്രീംകോടതി ഇടപെട്ടിട്ടില്ല. ഹൈക്കോടതി ഉത്തരവിനെതിരേ ഇഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി അടുത്തമാസം നാലിന് പരിഗണിക്കും.













