കൊച്ചി: മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 75 ലക്ഷം രൂപ കുറഞ്ഞ നഷ്ടപരിഹാരം നല്‍കണമെന്ന വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. കഴിഞ്ഞ മാസം 20ന് ആണ് 75 ലക്ഷം രൂപ കുറഞ്ഞ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ എയര്‍ ഇന്ത്യ നല്‍കിയ അപ്പീലിലാണ് നടപടി. സിംഗിള്‍ ബെഞ്ചിന്റെ വിധി നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, മരിച്ചവരുടെ ആശ്രിതര്‍ക്ക് മാന്യമായ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇവരുമായുള്ള തര്‍ക്കങ്ങള്‍ എയര്‍ ഇന്ത്യ രമ്യമായി പരിഹരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.
Discussion about this post