തിരുവനന്തപുരം: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകള്‍ക്കെതിരായും വിവിധ മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചും സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. ജൂണ്‍ 26ന് രാവിലെ 11-നാണ് പ്രതിഷേധ മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക, മാധ്യമ പ്രവര്‍ത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാന്‍ പത്ര-ദൃശ്യ മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക, ബജറ്റില്‍ പ്രഖ്യാപിച്ച 1,000 രൂപ പെന്‍ഷന്‍ വര്‍ധന പൂര്‍ണമായും നടപ്പാക്കുക, നിര്‍ത്തലാക്കിയ മാധ്യമപ്രവര്‍ത്തക പെന്‍ഷന്‍ സെക്ഷന്‍ പുനസ്ഥാപിക്കുക, കരാര്‍ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റര്‍മാരെയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കെയുഡബ്ല്യുജെ മുന്നോട്ടുവച്ചിരിക്കുന്നത്.
Discussion about this post