തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കിണര്‍ വെള്ളത്തില്‍ കോളിഫോം, പി.എച്ച്, അയണ്‍ എന്നിവ കൂടുതലായി കണ്ടെത്തി. കരകുളം, അണ്ടൂര്‍ക്കോണം, പുളിമാത്ത്, കാട്ടാക്കട, തൊളിക്കോട്, ചെങ്കല്‍, കാരോട്, കുളത്തൂര്‍, അതിയന്നൂര്‍, വെങ്ങാനൂര്‍, കുന്നത്തുകാല്‍, ചെമ്മരുതി, മണമ്പൂര്‍ പഞ്ചായത്തുകളിലെ കിണറുകളില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ബ്ലീച്ചിംഗ് പൗഡര്‍, പൊട്ടാസ്യം പെര്‍മാംഗനേറ്റ് എന്നിവയുപയോഗിച്ച് കിണറുകളില്‍ അണുനശീകരണം നടത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ഡിസ്ട്രിക്ട് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ മെമ്പര്‍ സെക്രട്ടറി അറിയിച്ചു. കൂടാതെ ആറുമാസത്തിലൊരിക്കല്‍ അടുത്തുള്ള ജില്ലാ ലബോറട്ടറിയിലോ ജല അതോറിറ്റിയിലോ ജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്.













