തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണം. കൊല്ലം സ്വദേശി അരുണ്‍ കൃഷ്ണ (33), പത്തനംതിട്ട സ്വദേശിനി അഖില (31), എന്നിവരാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അരുണ്‍ മരിച്ചത്.
അഖില തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ടയില്‍ ഡെങ്കിപ്പനി മൂലം കഴിഞ്ഞ ദിവസം മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തില്‍ കൂടാന്‍ സാദ്ധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് മന്ത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ കൂട്ടാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ടെന്നും വീണ ജോര്‍ജ് വ്യക്തമാക്കി.
Discussion about this post