തിരുവനന്തപുരം: ജൂണ്‍ 21ന് സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ യോഗപരിശീലന രംഗത്ത് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായതെല്ലാം സര്‍ക്കാരുമായി ബന്ധപ്പെട്ട് ചെയ്യുമെന്നും മന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞു.
നന്ദാവനം എ.ആര്‍ ക്യാമ്പിനു സമീപമുള്ള കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ വിവിധ യോഗ പഠനകേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ആചാര്യന്‍മാരും പങ്കെടുത്തു. എസ്.ആര്‍.സി.ഡയറക്ടര്‍ സി.എ.സന്തോഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മുന്‍ ഡയറക്ടര്‍ ആര്‍.ഗോപകുമാര്‍, ശിവാനന്ദയോഗ വേദാന്തമഠം ഡയറക്ടര്‍ മോനി വിശാഖന്‍, സ്‌റ്റൈലഡ് അക്യുപങ്ചര്‍-യോഗ വിഭാഗം മേധാവി ശശികുമാരന്‍ നായര്‍, എസ്.ആര്‍.സി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.സി.സ്വരാജ് എന്നിവര്‍ സംസാരിച്ചു. സമ്മേളനാനന്തരം യോഗപരിശീലനവും സംഘടിപ്പിച്ചു.
Discussion about this post