ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ജൂണ്‍ 24 ശനിയാഴ്ച മൂന്നിന് ഡല്‍ഹിയില്‍ വച്ചാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് യോഗം വിളിച്ചിട്ടുള്ളത്. അതേസമയം രാവിലെ ഇംഫാല്‍ വെസ്റ്റിലെ എന്‍ ബോല്‍ജാംഗില്‍ അക്രമികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. അക്രമത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. അക്രമികളില്‍ നിന്നും മെഷീന്‍ ഗണ്‍ അടക്കമുള്ള ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. ബിഷ്ണുപൂരില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.













