ഫോണ്ട (ഗോവ): ലവ് ജിഹാദിനെതിരെ ക്യാമ്പെയിനുകള്‍ ശക്തമാക്കുമെന്നും ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ മാര്‍ഗദര്‍ശകനായ ഡോ.ചാരുദത്ത് പിംഗലെ വ്യക്തമാക്കി. രാജ്യത്തെ 1000 ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രധാരണ നിയമവും നടപ്പിലാക്കുമെന്ന് അദ്ദേഹം ഗോവയില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞു. മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘിന്റെ അശ്രമ പ്രയത്‌നങ്ങള്‍ കാരണം മഹാരാഷ്ട്രയിലെ 131 ക്ഷേത്രങ്ങളില്‍ വസ്ത്രധാരണ നിയമം നടപ്പിലായിട്ടുണ്ട്. തുടര്‍ന്ന് കര്‍ണാടകം, ഛത്തീസ്ഗഡ്, ഡെല്‍ഹി, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളും ക്ഷേത്ര മഹാസംഘ് സ്ഥാപിക്കുന്നതിനായി തീരുമാനിച്ചു. അധികം വൈകാതെ ഈ സംസ്ഥാനങ്ങളിലും മഹാസംഘ് സ്ഥാപിക്കപ്പെടും. ഇതിന്റെ ആദ്യ പടിയായി ആയിരത്തില്‍ പരം ക്ഷേത്രങ്ങളില്‍ വസ്ത്രധാരണ നിയമം നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കേരള സ്റ്റോറി’ക്കു ശേഷവും പല സ്ഥലങ്ങളിലും നടക്കുന്ന ലവ് ജിഹാദിന്റെ ഭയാനകരമായ സംഭവങ്ങള്‍ പുറത്തു വരികയാണ്. ഈ സ്ഥിതിയില്‍ ഹിന്ദു പെണ്‍കുട്ടികളിലും അവരുടെ മാതാപിതാക്കളിലും ഈ വിഷയത്തെക്കുറിച്ച് ഉണര്‍വ് വരുത്തുന്നതിനായി ലവ് ജിഹാദിനെതിരെയുള്ള ക്യാമ്പേയിനുകള്‍ ഭാരതത്തിലെല്ലായിടത്തും വരുന്ന വര്‍ഷം മുഴുവനും നടക്കും. അതോടൊപ്പം ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടുന്ന തിനായുള്ള പ്രയത്‌നങ്ങളും നടക്കും, എന്ന് ഹിന്ദു ജനജാഗൃതി സമിതിയുടെ ദേശീയ മാര്‍ഗദര്‍ശകനായ ഡോ.ചാരുദത്ത് പിംഗലെ വിശ്വ ഹിന്ദു സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഫോണ്ടയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ത്രിപുര ശാന്തികാളി ആശ്രമത്തിലെ സ്വാമി ചിത്തരഞ്ജന്‍ മഹാരാജ്, ഗോമന്തക് മന്ദിര്‍ മഹാസംഘ് സെക്രട്ടറി ജയേഷ് ഥളി, ഹിന്ദു ജനജാഗൃതി സമിതി ദേശീയ വക്താവ് രമേശ് ശിന്ദേ, ഹരിയാന വിവേകാനന്ദ കാര്യ സമിതി അധ്യക്ഷന്‍ നീരജ് അത്രി എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തില്‍ 22 സംസ്ഥാനങ്ങളില്‍നിന്നും നേപ്പാളില്‍ നിന്നും 350-ല്‍ പരം സംഘടനകളിലെ 725 പ്രതിനിധികള്‍ പങ്കെടുത്തു. ഭാരതം, നേപ്പാള്‍ ഇവയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടണം, ലവ് ജിഹാദ്, ഗോവധം, മതംമാറ്റം എന്നിവയ്‌ക്കെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കണം, ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിരോധിക്കണം, ക്ഷേത്രങ്ങളുടെ സര്‍ക്കാര്‍വല്‍ക്കരണം നിരോധനം, പ്ലേസസ് ഓഫ് വര്‍ഷിപ്പ് ആക്ട്, വഖഫ് ആക്ട് എന്നിവ റദ്ദാക്കണം, ജനസംഖ്യ നിയന്ത്രണം, കാശ്മീരിലെ ഹിന്ദുക്കളെ പുനരധിവസിപ്പിക്കുക എന്നിവയോടനുബന്ധിച്ചുള്ള പ്രമേയങ്ങളും പാസ്സാക്കിയതായി രമേശ് ശിന്ദേ പറഞ്ഞു.
Discussion about this post