തിരുവനന്തപുരം: തൊപ്പിയെന്ന യുട്യൂബര്‍ കുട്ടികളില്‍ ഉണ്ടാക്കിയ സ്വാധീനത്തെ സമൂഹം ഏറെ ആശങ്കയോടെ കാണണമെന്ന് ഉന്നതവിദ്യഭ്യാസമന്ത്രി ആര്‍. ബിന്ദു. തൊപ്പി സംസാരിക്കുന്നത് സാമൂഹ്യവിരുദ്ധമായ കാര്യങ്ങളാണ്. ഇയാള്‍ക്ക് കൈയടിക്കുന്ന കുട്ടികളെ കണ്ടപ്പോള്‍ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും അത്യന്തം വേദന തോന്നിയെന്നും മന്ത്രി പറഞ്ഞു. അശ്ലീല പദപ്രയോഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെയാണ് വിവാദ യുട്യൂബര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഗതാഗത തടസം സൃഷ്ടിച്ചു, അശ്ലീല പദപ്രയോഗം നടത്തി തുടങ്ങിയ വകുപ്പുകളിലാണ് കേസ്. നിഹാദിന്റെ വീഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായാണ് പരാതി. വീട്ടിലെത്തിയ പോലീസ് മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് പ്രവേശിച്ചാണ് നിഹാലിനെ കസ്റ്റഡിയിലെടുത്തത്. ഇതിന്റെ വീഡിയോ തൊപ്പി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
മലപ്പുറം വളാഞ്ചേരി പോലീസാണ് തൊപ്പിക്കെതിരെ കേസെടുത്തത്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ മുളയിലേ നുള്ളിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഖ്യാതം നേരിടേണ്ടിവരുമെന്ന് അധ്യാപകര്‍ തന്നെ വ്യക്തമാക്കുന്നു.
Discussion about this post