കൊച്ചി: കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തു തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സുധാകരനെ പദവിയില്‍നിന്ന് മാറ്റുന്നതു സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരനൊപ്പം പാര്‍ട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടാകും. സുധാകരന്‍ പദവിയില്‍നിന്ന് മാറാന്‍ ശ്രമിച്ചാലും പാര്‍ട്ടി അത് അനുവദിക്കില്ല. ഒരു കോണ്‍ഗ്രസുകാരനും അദ്ദേഹത്തെ പിന്നില്‍നിന്ന് കുത്തില്ല. ചങ്കുകൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു.
സുധാകരനെതിരെ വ്യാജ കേസുണ്ടാക്കി അറസ്റ്റു ചെയ്തത് സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണ്. അഴിമതിയുടെ ചെളിയില്‍ മുങ്ങി നില്‍ക്കുകയാണ് സര്‍ക്കാര്‍. ആരു മൊഴി നല്‍കിയാലും കേസെടുക്കുമോ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ കേസെടുക്കുമോയെന്നും സതീശന്‍ ചോദിച്ചു.
Discussion about this post