കോല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളില്‍ പെട്രോള്‍ ബോംബ് നിര്‍മാണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര് പിടിയിലായി.
ബിര്‍ഭും ജില്ലയിലെ ബാഹിര്ഗോര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹസന്-രണ്ട് പഞ്ചായത്തിലെ സ്ഥാനാര്‍ഥി ചമത്കാര്‍ ഷെയ്ക്ക് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് ബോംബ് നിര്‍മാണത്തിനുപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തു.
Discussion about this post