തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിന് വിലക്ക് തുടരുന്നുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്തായുള്ള ന്യൂനമര്‍ദ്ദത്തിന്റെയും, മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് മഴ സാധ്യതാവിവരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.













