ന്യൂഡല്‍ഹി: ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിന് ഇനി ശേഷിക്കുന്നത് നാലുദിവസം. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. ഇതോടെ ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. ആദായനികുതി അടയ്ക്കാന്‍ സാധിക്കാതെ വരിക, ഉയര്‍ന്ന ടി.ഡി.എസ് തുക എന്നിവയും പ്രത്യാഘാതങ്ങളാണ്. 20 ശതമാനമോ ബാധകമായ നിരക്കോ ഇതില്‍ ഏതാണ് കൂടുതല്‍ അത് ടി.ഡി.എസ് ആയി അടയ്ക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
നിരവധി തവണയാണ് ആധാറുമായി പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത്. ആയിരം രൂപ പിഴ ഒടുക്കി 2023 ജൂണ്‍ 30 വരെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചിട്ടുണ്ട്. അവസാന ദിവസങ്ങളിലെ തിരക്ക് കാരണം ലിങ്കിംഗിന് തടസം നേരിടാനിടയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്് www.incometax.gov.in എന്ന വെബ്‌സൈറ്റില്‍ നേരിട്ടോ അക്ഷയകേന്ദ്രങ്ങളുമായോ ബന്ധപ്പെടുക.
Discussion about this post