ന്യൂഡല്‍ഹി: അക്ഷര്‍ധാം ക്ഷേത്രത്തിന് സമീപം ഡ്രോണ്‍ പറത്തിയതിന് ബംഗ്ലാദേശ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണ്‍ കണ്ടെത്തിയെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ, ക്ഷേത്രത്തിന് സമീപം ധാക്ക സ്വദേശിനിയായ മോമോ മുസ്തഫ എന്ന സ്ത്രീ ഡ്രോണ്‍ പറത്തുന്നത് കണ്ടതായി അക്ഷര്‍ധാം ക്ഷേത്ര ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് മണ്ഡാവലി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതി നേരത്തെയും ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോണ്‍ പറത്താന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.













Discussion about this post