Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ലഹരിയോട് ‘നോ’ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണം: മന്ത്രി എം.ബി രാജേഷ്

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിന ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം

by Punnyabhumi Desk
Jun 27, 2023, 10:23 am IST
in കേരളം

തിരുവനന്തപുരം: എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാന്‍ കുട്ടികള്‍ പഠിക്കണമെന്നും രക്ഷകര്‍ത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിമുക്തി മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഒരു മാരകവിപത്തായി നമുക്ക് ചുറ്റുമുണ്ടെന്നും അത് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് കുട്ടികളെയാണെന്നും മന്ത്രി പറഞ്ഞു. പ്രലോഭനങ്ങളിലൂടെ കുട്ടികളെ ലഹരിക്കടിമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍തന്നെ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണത്വം രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രദ്ധിക്കണം. ലഹരി ഉപയോഗത്തിലെ ചതിക്കുഴികള്‍ കുട്ടികള്‍ തിരിച്ചറിയണമെന്നും സഹപാഠികളാരെങ്കിലും ലഹരി ഉപയോഗിക്കുന്നതായോ, അപരിചിതരുമായി ഇടപഴകുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധ്യാപകരെ അറിയിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായ ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധ്യാപകരും ജനപ്രതിനിധികളും ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പോലീസും എക്‌സൈസും ബോധവത്കരണത്തിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി വില്‍ക്കുന്നവരുടെയും സംശയകരമായ സാഹചര്യത്തിലുള്ളവരുടെയും ഡാറ്റാ ബേസ് തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദ്യമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മയക്കുമരുന്ന് വിരുദ്ധദിനത്തിന്റെ ഭാഗമായി ജൂലായ് ഒന്നുവരെ നീണ്ടുനില്‍ക്കുന്ന പ്രചാരണ-ബോധവത്കരണ പരിപാടികളാണ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ‘ആളുകള്‍ ആദ്യം, അപമാനവും വിവേചനവും നിറുത്തുക, പ്രതിരോധം ശക്തിപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ പ്രമേയം. കുട്ടികള്‍ മയക്കുമരുന്നിന്റെ കെണിയില്‍ അകപ്പെടാതിരിക്കാന്‍ ആവശ്യമായ കരുതല്‍ സ്വീകരിക്കുന്നതിനായി രക്ഷാകര്‍ത്താക്കള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കും. വിദ്യാലയങ്ങളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ച് സംവാദ മത്സരവും നടത്തുന്നുണ്ട്.

ഡി.കെ.മുരളി എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, ജോയന്റ് എക്‌സൈസ് കമ്മിഷണര്‍ ഗോപകുമാര്‍.ആര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSend

Related News

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കേരളം

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

കേരളം

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies