ന്യൂയോര്‍ക്ക്: ദീപാവലി ദിനത്തില്‍ ന്യൂയോര്‍ക്കിലെ സ്‌കൂള്‍ക്ക് ഇനി മുതല്‍ അവധിയായിരിക്കും. സിറ്റി മേയര്‍ എറിക് ആഡംസാണ് ട്വിറ്ററില്‍ കൂടി അവധി സവിശേഷമായ പ്രഖ്യാപനം നടത്തിയത്. ഇരുട്ടില്‍ നി്ന്നും വെളിച്ചത്തിന്റെ വിജയമായി ആയിരക്കണക്കിന് ന്യൂയോര്‍ക്കുകാര്‍ ഓരോ വര്‍ഷവും ദീപാവലി ആഘോഷിക്കുന്നുണ്ട്. സ്‌കൂള്‍ അവധി കലണ്ടറില്‍ ‘ബ്രൂക്ലിന്‍-ക്വീന്‍സ് ഡേ’ എന്ന അവധി മാറ്റിയാണ് ദീപാവലി അവധിയായി നല്‍കുന്നത്. നിയമനിര്‍മ്മാണം നടത്തിയതിന് ശേഷമാണ് ന്യുയോര്‍ക്ക് സ്‌കൂള്‍ സംവിധാനത്തില്‍ ദീപാവലി അവധിക്കാലമായി പ്രഖ്യാപനം വന്നത്. ദീപാവലി സ്‌കൂള്‍ അവധിയാക്കാനുള്ള ശ്രമത്തില്‍ നിയമസഭാംഗം ജെനിഫര്‍ രാജ്കുമാറിനും കമ്മ്യൂണിറ്റി നേതാക്കളും ഒപ്പം നിന്നു എന്നും അതില്‍ അഭിമാനിക്കുന്നെന്നും മേയര്‍ പറഞ്ഞു. ദീപാവലി ആശംസകള്‍ മുന്‍കൂട്ടി അറിയിക്കുന്ന തരത്തില്‍ ‘ശുഭ് ദീപാവലി’ എന്നും മേയര്‍ ട്വിറ്ററില്‍ കുറിച്ചു. ഈ വര്‍ഷം നവംബര്‍ 12 ഞായറാഴ്ച ദീപാവലി ആഘോഷിക്കും. 2024-ല്‍ മുതല്‍ ദീപാവലി സ്‌കൂളുകളില്‍ അവധിയായിരിക്കും.
Discussion about this post