ന്യൂഡല്‍ഹി: പുതിയ അഞ്ച് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം ഇതോടെ 24 ആയി. ഈ ട്രെയിനുകള്‍ മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുവാന്‍ ഉതകുമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഭോപ്പാലിലെ റാണി കമലാപതി റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യും. റാണി കമലാപതി (ഭോപ്പാല്‍) ജബല്‍പൂര്‍ വന്ദേ ഭാരത് എക്സ്പ്രസ്, ഖജുരാഹോ-ഭോപ്പാല്‍-ഇന്‍ഡോര്‍ വന്ദേ ഭാരത് എക്സ്പ്രസ്, ഗോവ മുംബൈ വന്ദേ ഭാരത് എക്സ്പ്രസ്, ധാര്‍വാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്, ഹാട്ടിയ-പട്‌ന വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയാണ് പുതിയ അഞ്ച് വന്ദേ ഭാരത് ട്രെയിനുകള്‍.
Discussion about this post