ഭോപ്പാല്‍: ഏക സിവില്‍ കോഡ് മുഖ്യവിഷയമാക്കി ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഏക സിവില്‍ കോഡില്‍ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മോദി വിമര്‍ശിച്ചു. ഭോപ്പാലില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തിനകത്ത് രണ്ട് നിയമങ്ങള്‍ എങ്ങനെ നടപ്പിലാക്കാനാകുമെന്ന് മോദി ചോദിച്ചു.<br> <br> ഏക സിവില്‍ കോഡ് ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള കാര്യമാണ്. നിയമം നടപ്പിലാക്കാന്‍ സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഏക സിവില്‍ കോഡ് ഉപയോഗിച്ച് പ്രതിപക്ഷം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. മുത്തലാഖിനെ പിന്തുണയ്ക്കുന്നവര്‍ മുസ്ലിം സ്ത്രീകളോട് കടുത്ത വിവേചനവും അനീതിയുമാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുമെന്ന് പ്രതിപക്ഷം ഭയക്കുന്നെന്നും മോദി പറഞ്ഞു. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത്. അഴിമതിക്കെതിരായ നടപടിയില്‍നിന്ന് രക്ഷ നേടാനാണ് പ്രതിപക്ഷ നേതാക്കളുടെ കൂട്ടായ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post