തിരുവനന്തപുരം: വര്‍ക്കലയില്‍ വിവാഹ ദിനത്തില്‍ വധുവിന്റെ വീട്ടില്‍ സംഘര്‍ഷം. പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. വടശേരിക്കോണം ശ്രീലക്ഷ്മിയില്‍ രാജു(61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് ജിഷ്ണു, സഹോദരന്‍ ജിജിന്‍ സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പോലീസ് പിടികൂടി. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ശിവഗിരിയില്‍ വച്ച് ഇന്ന് നടക്കാനിക്കെയായിരുന്നു ദാരുണമായി കൊല്ലപ്പെട്ടത്. രാജുവിന്റെ സമീപവാസികളാണ് പ്രതികള്‍.
ജിഷ്ണുവും പെണ്‍കുട്ടിയും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടി ഈ ബന്ധം അവസാനിപ്പിച്ചു. ഇതില്‍ പ്രതികള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ രാജുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും രാജുവിനെ മണ്‍വെട്ടികൊണ്ട് അടിക്കുകയും കത്തികൊണ്ട് വെട്ടുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് നിന്നും ഓടിരക്ഷപെട്ട പ്രതികളെ നാട്ടുകാരാണ് പിടികൂടിയത്. രാജുവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post