ന്യൂഡല്‍ഹി: തെരുവ് നായ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലണമെന്നും കേരളത്തില്‍ തെരുവ് നായ ആക്രമണം വര്‍ധിച്ചുവരികയാണെന്നും കമ്മീഷന്‍ അപേക്ഷയില്‍ അറിയിച്ചു.
തെരുവു നായശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന് കമ്മിഷന്‍ ആവശ്യപ്പെടുന്നു. തെരുവുനായകള്‍ പൊതുസമൂഹത്തിനു ഭീഷണിയാണ്. അവ മനുഷ്യരെമാത്രമല്ല വളര്‍ത്തു മൃഗങ്ങളെയും ആക്രമിക്കുന്നു. തെരുവുനായ്ക്കള്‍ രോഗം പരത്തുന്നുണ്ടെന്നും കമ്മിഷന്‍ കോടതിയില്‍ അറിയിച്ചു.
2019ല്‍ കേരളത്തില്‍ 5794 തെരുവു നായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2022ല്‍ 11,776 എണ്ണം ആയി ഉയര്‍ന്നെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കണ്ണൂരില്‍ പതിനൊന്നുവയസുകാരനായ നിഹാല്‍ തെരുവു നായ ആക്രമണത്തില്‍ മരിച്ചതും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post