തിരുവനന്തപുരം: തങ്ങളുടെ മുന്നിലെത്തുന്ന സാധാരണക്കാരുടെ മുഖത്തെ പ്രസന്നതയാണ് കെ.എ.എസുകാര്‍ സിവില്‍ സര്‍വീസിന് നല്‍കേണ്ട സംഭാവനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരിശീലന പൂര്‍ത്തീകരണ പ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എ.എസ് പദവി പേരിനൊപ്പം ചേര്‍ക്കാനുള്ള അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ.എ.എസ് സ്മരണികയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ.എ.എസ് ഉദ്യോഗസ്ഥരായ അബ്ദുള്‍ സലാം എം, അഭിജിത്ത് എസ്, ആദില്‍ മുഹമ്മദ്, അജിത് ജോണ്‍, അജിത എന്നിവര്‍ക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. മറ്റുള്ളവര്‍ക്ക് മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷനായി. ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, കെ.ആര്‍. ജ്യോതിലാല്‍, ശാരദാ മുരളീധരന്‍, ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post