Wednesday, August 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒമ്പതിന്‌

by Punnyabhumi Desk
Aug 27, 2011, 04:02 pm IST
in ദേശീയം

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികളുടെ വധശിക്ഷ അടുത്തമാസം ഒമ്പതിന്‌ നടപ്പാക്കും. കേസില്‍ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ്‌ സെപ്തംബര്‍ ഒമ്പതിന്‌ നടപ്പിലാക്കുക. ഇവരുടെ ദയാഹര്‍ജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. പ്രതികള്‍ തടവില്‍ കഴിയുന്ന വെല്ലൂര്‍ ജയില്‍ സൂപ്രണ്ടാണ്‌ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്‌. വധശിക്ഷ നടപ്പിലാക്കുന്നതു സംബന്ധിച്ച്‌ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും സൂപ്രണ്ട്‌ അറിയിച്ചു.

1991 മെയ്‌ 21 ന്‌ തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി മനുഷ്യബോംബ്‌ പൊട്ടിത്തെറിച്ചാണ്‌ കൊല്ലപ്പെട്ടത്‌. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ബോംബാക്രമണം ആസൂത്രണംചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ്‌ കേസെടുത്തിരിക്കുന്നത്‌. കേസില്‍ മറ്റൊരു പ്രതിയായ നളിനിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സ്ത്രീയെന്ന പരിഗണനയില്‍ നളിനിയുടെ വധശിക്ഷ കോടതി ജീവപര്യന്തമായി ഇളവുചെയ്യുകയായിരുന്നു. 2005 ജൂണ്‍ 21 ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന ശുപാര്‍ശ രാഷ്ട്രപതിക്ക്‌ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പുനരവലോകനത്തിനായി രാഷ്ട്രപതി ശുപാര്‍ശ മടക്കിയെങ്കിലും ഈവര്‍ഷം ഫെബ്രുവരി മാസത്തില്‍ ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിഭവന്‌ ഫയല്‍ തിരിച്ചയക്കുകയായിരുന്നു.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies