അയോദ്ധ്യ: അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുമ്പോള്‍ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. രാമക്ഷേത്ര നിര്‍മാണ ശേഷം 2024 ജനുവരി 14-നും 22-നും ഇടയില്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനുമുമ്പ് ഭക്തര്‍ക്ക് വിമാനത്താവള സൗകര്യം ആരംഭിക്കാനാണ് തീരുമാനം. രാമ നഗരിയിലെ മര്യാദ പുരുഷോത്തം പ്രഭു ശ്രീറാം വിമാനത്താവളം അമ്പതു ശതമാനത്തിലേറെ പൂര്‍ത്തിയായിക്കഴിഞ്ഞു. രാമക്ഷേത്രത്തിന്റെ തനതു മാതൃകയിലാണ് വിമാനത്താവള കവാടം നിര്‍മിക്കുന്നത്. രാമക്ഷേത്രത്തില്‍ സ്ഥാപിക്കുന്നത് പോലെയുള്ള കല്ലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ കവാടം നിര്‍മിക്കുന്നത്.
ജനുവരിക്ക് മുമ്പ് ഭക്തര്‍ക്ക് അയോദ്ധ്യയില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യാനാകുമെന്ന് വിമാനത്താവളത്തിന്റെ ഡയറക്ടര്‍ പറഞ്ഞത്. അയോദ്ധ്യയ്ക്ക് യോജിച്ച പേരാണ് വിമാനത്താവളത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഉടന്‍ ഇതിന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പദവി നല്‍കും. പ്രദേശവാസികള്‍ക്ക് പുറത്തേക്ക് പോകാനും പുറത്തുനിന്നുള്ള ഭക്തര്‍ക്ക് രാം നഗരിയിലേക്ക് വരാനുമുള്ള വിമാനയാത്രാ സൗകര്യം ഉടന്‍ ലഭ്യമാകും. അയോദ്ധ്യ വിമാനത്താവളത്തിന്റെ വികസനം സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം (മോസിഎ) അറിയിച്ചു. 350 കോടി രൂപ ചെലവിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. എ-321/ബി-737 ഇനം വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് അനുയോജ്യമാകും.തിരക്കേറിയ സമയങ്ങളില്‍ 300 യാത്രക്കാരെ വരെ ഉള്‍കൊള്ളിക്കാന്‍ പുതിയ ടെര്‍മിനലിന് കഴിയും.
Discussion about this post