ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മണിപ്പുര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി മണിപ്പുര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ചക്കകം നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.
കലാപത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. കലാപം നേരിടുന്നതിന് സ്വീകരിച്ച നടപടികള്‍ അടക്കമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കേണ്ടത്.
കുക്കി വിഭാഗം നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. തങ്ങള്‍ അക്രമത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും മെയ്തി വിഭാഗത്തില്‍പെട്ടവരാണ് കലാപത്തിന് പിന്നിലെന്നും കുക്കി വിഭാഗം ഹര്‍ജിയില്‍ ആരോപിക്കുന്നു.
Discussion about this post