കാസര്‍കോട് : സ്‌കൂള്‍ കോമ്പൗണ്ടില്‍ മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. അംഗടിമുഗള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി ആയിഷത്ത് മിന്‍ഹയാണ് (11) മരിച്ചത്. വൈകുന്നേരം സ്‌കൂള്‍ വിട്ട സമയത്താണ് അപകടം. ആയിഷത്ത് മിന്‍ഹയ്‌ക്കൊപ്പം ഉണ്ടായിരുന്ന രിഫാന എന്ന കുട്ടിക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് വിവരം. യൂസഫ് – ഫാത്തിമത്ത് സൈനബ ദമ്പതികളുടെ മകളാണ് മരിച്ച ആയിഷത്ത് മിന്‍ഹ.
കുട്ടികള്‍ സ്‌കൂള്‍ വിട്ട് പടിയിറങ്ങി വരുമ്പോള്‍ കോമ്പൗണ്ടില്‍ നിന്ന മരം കടപുഴകി വീഴുകയായിരുന്നു. ആയിഷത്ത് മിന്‍ഹയും രിഫാനയും മഴയത്ത് കുട പിടിച്ചുകൊണ്ട് വരികയായിരുന്നു. ആയിഷത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post