ന്യൂഡല്‍ഹി:അന്നാ ഹസാരെ ഇന്നു സമരം അവസാനിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. ലോക്പാല്‍ വിഷയത്തില്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു പ്രണബ് മുഖര്‍ജി. ലോക്പാല്‍ ബില്ലില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും. ഭരണഘടനയ്ക്ക് അനുസരിച്ചുളള നടപടിക്രമങ്ങള്‍ പാലിക്കപ്പെടണം. നിയമനിര്‍മാണ പ്രക്രിയയില്‍ പാര്‍ലമെന്റിനുള്ള പരമാധികാരം ലംഘിക്കപ്പെടാതെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്നും ധനമന്ത്രി പറഞ്ഞു.
ജനലോക്പാലില്‍ ഹസാരെ സംഘത്തിന്റെ നാല്‍പത് ആവശ്യങ്ങളില്‍ ഇരുപതെണ്ണം സര്‍ക്കാര്‍ അംഗീകരിച്ചു. ആറെണ്ണത്തിലാണു കടുത്ത അഭിപ്രായ ഭിന്നത തുടരുന്നത്. ഹസാരെയുടെ ഉപാധികള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി പരിശോധിക്കും. ഹസാരെയുടെ നിര്‍ദേശങ്ങള്‍ പരിഗണനയ്‌ക്കെടുക്കും. ലോക്പാല്‍ കൊണ്ടു മാത്രം അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് ഹസാരെയെ അറിയിച്ചിരുന്നെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
Discussion about this post