തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ച ഡോ.വി.പി.ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് (സെലക്ഷനും റിക്രൂട്‌മെന്റും) ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ പിഎസ്സിക്കു വിടാത്ത തസ്തികകളിലെ നിയമനത്തിനു വേണ്ടിയാണ് ബോര്‍ഡ് രൂപീകരിച്ചത്.
പുതുതായി രൂപീകരിച്ച റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ താത്കാലിക ചെയര്‍മാന്റെ ചുമതല അന്തരിച്ച പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ മകന്‍ വി. രാജീവനായിരുന്നു. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റെടുക്കും വരെ തുടരുകയായിരുന്നു.
Discussion about this post