പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്തമഴ തുടരുന്നു. മണിമലയാര്‍ കരകവിഞ്ഞതോടെ മല്ലപ്പള്ളി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി.
തിരുവല്ല മുനിസിപ്പാലിറ്റിയിലെ നൂറിലധികം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മല്ലപ്പള്ളിയില്‍ മൂന്നു സ്‌കൂളുകളില്‍ ക്യാമ്പുകള്‍ തുറന്നതായി റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം, പമ്പ, മണിമല നദികളില്‍ കിഴക്കന്‍ വെള്ളം എത്തിയതോടെ അപ്പര്‍കുട്ടനാട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
Discussion about this post