തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ ഇന്‍ ക്ലാസിക്കല്‍ ആന്‍ഡ് കൊമേര്‍ഷ്യല്‍ ആര്‍ട്സ്, ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് എന്നീ പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് പ്ലസ്ടുവും തത്തുല്യവുമാണ് യോഗ്യത. പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു ആണ് സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ ക്ലാസിക്കല്‍ ആന്‍ഡ് കൊമേര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള യോഗ്യത. സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ ഇന്‍ ക്ലാസിക്കല്‍ ആന്‍ഡ് കൊമേര്‍ഷ്യല്‍ ആര്‍ട്സ് പ്രോഗ്രാമിന് ജൂലൈ 15 വരെയും ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് ജൂലൈ 20 വരെയും https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in
Discussion about this post