തിരുവനന്തപുരം: കാലര്‍ഷം ശക്തമായതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ പനിയുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ എലിപ്പനിയുണ്ടാക്കനുള്ള സാധ്യതയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നവര്‍, പ്രളയ ബാധിത പ്രദേശങ്ങളില്‍ ഉള്ളവര്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എലിപ്പനിക്കെതിരായ ഡോക്സിസൈക്ലിന്‍ കഴിക്കണം. എല്ലാ ക്യാമ്പുകളിലും മെഡിക്കല്‍ ടീം പരിശോധന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ ശുചിത്വം ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post