ശ്രീനഗര്‍: മോശം കാലാവസ്ഥയെ തുടര്‍ന്ന് അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു. മേഖലയില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് നടപടി. ജമ്മു കാശ്മീരിലെ കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ യാത്ര നിര്‍ത്തിവയ്ക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. 7200 തീര്‍ത്ഥാടകര്‍ വിവിധ ബേസ് ക്യാമ്പുകളിലായിയുണ്ട്.
രാവിലെ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്നും ഒരു തീര്‍ത്ഥാടകനെയും അവിടെയ്ക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. നുന്‍വാന്‍ പഹല്‍ഗാം ബേസ് ക്യാമ്പില്‍ 3200 ഓളം തീര്‍ത്ഥാടകര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 4000 തീര്‍ത്ഥാടകര്‍ ബാള്‍ട്ടല്‍ ബേസ് ക്യാമ്പിലുമുണ്ട്. ഇവരെ കാലാവസ്ഥ ശരിയായ ശേഷം അമര്‍നാഥില്‍ പോകാന്‍ അനുവദിക്കും.
ഇന്നലെ അമര്‍നാഥ്ജിയെ സന്ദര്‍ശിക്കാന്‍ 17,000 തീര്‍ത്ഥാടകരാണ് എത്തിയത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 85,000 തീര്‍ത്ഥാടകരാണ് അമര്‍നാഥില്‍ എത്തിയത്. ചാര്‍ ധാം യാത്രയുടെ ഭാഗമാണ് അമര്‍നാഥ് യാത്ര. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് ശിവ ദര്‍ശനത്തിന് ഇവിടെ എത്തുന്നത്. കടുത്ത മഞ്ഞുവീഴ്ചയിലും കനത്ത സുരക്ഷാവലയത്തിലാണ് യാത്രയ്ക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. ദുര്‍ഘടമായ യാത്രയിലൂടെ മാത്രമേ ശിവലിംഗ ദര്‍ശനം സാധ്യമാവുകയുള്ളൂ.
Discussion about this post