കൊല്ലം: മലയാള സിനിമയെ ദേശീയതയിലേക്ക് ഉയര്‍ത്തിയ സമാന്തര സിനിമകളുടെ നിര്‍മാതാവും പ്രമുഖ വ്യവസായിയുമായ അച്ചാണി രവി(90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം.
ജനറല്‍ പിക്‌ചേഴ്‌സിന്റെ ഉടമയും കൊല്ലത്തെ കശുവണ്ടി വ്യവസായകരില്‍ പ്രമുഖനുമായിരുന്നു. മികച്ച നിര്‍മാതാവിനുള്ള സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അച്ചാണി രവിയുടെ യഥാര്‍ഥ പേര് കെ. രവീന്ദ്രനാഥന്‍ നായര്‍ എന്നാണ്. 2008ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടി. 1967-ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചത്. ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്.
ലക്ഷപ്രഭു, കാട്ടുകുരങ്ങ്, അച്ചാണി, കാഞ്ചനസീത, തന്പ്, കുമ്മാട്ടി, എലിപ്പത്തായം തുടങ്ങി പ്രശസ്ത സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ അദ്ദേഹം ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ഉഷ. മക്കള്‍: പ്രതാപ് നായര്‍, പ്രീത, പ്രകാശ് നായര്‍. മരുമക്കള്‍: രാജശ്രീ, സതീഷ് നായര്‍, പ്രിയ.
Discussion about this post