തൃശൂര്‍: ഏക സിവില്‍കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ വര്‍ഗീയശക്തികള്‍ ഒഴികെ എല്ലാവരും പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഈ വിഷയത്തില്‍ എല്ലാ ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുന്ന ആര്‍ക്കും സെമിനാറില്‍ പങ്കെടുക്കാം. കോണ്‍ഗ്രസിന് ഓരോ സംസ്ഥാനത്തും ഓരോ നിലപാടാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു. സെമിനാറില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഏക സിവില്‍ കോഡില്‍ ലീഗിലെ എല്ലാവര്‍ക്കും ഒരേ മനസാണ് ഉള്ളത്. അത് സിപിഎമ്മും ഇടത് മുന്നണിയും മനസിലാക്കുന്നു. ഹിന്ദുത്വ അജണ്ടയ്ക്കെതിരെ ഒന്നിച്ച് നില്‍ക്കണം. സിവില്‍ കോഡിനെതിരെയുള്ള പ്രതിഷേധത്തിന് ആര് മുന്‍കൈയെടുത്താലും സിപിഎം അതിന്റെ ഭാഗമാകുമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post