ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈ 14-ന് തീരുമാനിച്ചതോടെ് വിക്ഷേപണം തത്സമയം കാണുവാനുള്ള അവസരം ഒരുക്കുന്നു. ഇന്ത്യന്‍ പൗരന്മാരെ ലോഞ്ചിംഗ് ദിവസം അതിഥികളായി ക്ഷണിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗ്യാലറിയില്‍ നിന്ന് ആളുകള്‍ക്ക് വിക്ഷേപണം കാണാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
നിര്‍ണായക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്നതിനായി lvg.shar.gov.in എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. സ്റ്റേഡിയത്തിന്റെ ആകൃതിയിലുള്ള ലോഞ്ച് വ്യൂ ഗ്യാലറിയില്‍ 5000-ത്തോളം ആളുകള്‍ക്ക് വിക്ഷേപണം കാണുവാന്‍ സാധിക്കും. ശ്രീഹരിക്കോട്ട റേഞ്ചിലെ രണ്ട് ലോഞ്ച് പാഡിലേയ്ക്കും ബുദ്ധിമുട്ടുകളില്ലാതെ ദൃശ്യാനുഭവം സമ്മാനിക്കുന്നതിന് ഈ ലോഞ്ച് പാഡിന് കഴിയും. ബൈനോക്കുലറുകളോ ടെലസ്‌കോപ്പോ തുടങ്ങിയ വസ്തുക്കള്‍ ഒന്നും തന്നെയില്ലാതെ വിക്ഷേപണം നേരില്‍ കാണാന്‍ സാധിക്കും. ഗ്യാലറിയില്‍ നിന്ന് ലോഞ്ച് പാഡിലേക്കുള്ള കാഴ്ച ഇതിന് അനുയോജ്യമായ രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. ലോഞ്ചറിന്റെയും സാറ്റലൈറ്റുകളുടെയും വിവരങ്ങള്‍ ദൃശ്യരൂപത്തില്‍ വിശദീകരിച്ച് നല്‍കുന്നതിനായി വലിയ സ്‌ക്രീനുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്‌ക്രീനിലൂടെയാകും ലോഞ്ചിംഗിന് മുന്‍പും ശേഷവുമുള്ള കാര്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുക. ചന്ദ്രയാന്‍-3, ലോഞ്ചിംഗ്, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനെയും കുറിച്ച് വിശദീകരിക്കും.
ശ്രീഹരിക്കോട്ടയില്‍ റോക്കറ്റ് ഗാര്‍ഡനാണ് ഇതില്‍ പ്രധാന ആകര്‍ഷണം. ഇവിടെ ലോഞ്ച് വെഹിക്കിളുകളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. ലോഞ്ച് വ്യൂ ഗ്യാലറിയും സജ്ജമാക്കുക. സ്പേസ് മ്യൂസിയവും സന്ദര്‍ശകര്‍ക്കായി ഐഎസ്ആര്‍ഒയുടെ ചരിത്രം വ്യക്തമാക്കും. സ്പേസ് ഏജന്‍സിയുടെ തുടക്കം മുതലുള്ള കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആറ് സെക്ഷനുകളായി ഐഎസ്ആഐര്‍ഒയുടെ വളര്‍ച്ച കാണിയ്ക്കും. ചരിത്രം, ടെക്നോളജി, ഭാവി എന്നിങ്ങനെ എല്ലാം ഇതില്‍ ഉള്‍പ്പെടുത്തും.
ലോഞ്ചിംഗ് കാണുന്നതിനായി നേരിട്ടെത്തുന്നവര്‍ ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കയ്യില്‍ കരുതണം. കൂടാതെ മൊബൈല്‍നമ്പര്‍, ഇമെയില്‍ ഐഡി, മറ്റ് വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവയും ഇവിടെ നല്‍കേണ്ടതുണ്ട്. അതേസമയം നേരിട്ട് എത്താന്‍ സാധിക്കാത്തവര്‍ക്ക് ലൈവ് സ്ട്രീമിംഗും ലഭ്യമാകും. ഐഎസ്ആര്‍ഒയുടെ
https://www.youtube.com/@isroofficial5866 എന്ന യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ ലൈവ് സ്ട്രീമിംഗ് കാണുവാന്‍ സാധിക്കും. ജൂലൈ 14-ന് ഉച്ചയ്ക്ക് 2.35-നാണ് ലോഞ്ചിംഗ് നടക്കുക.
Discussion about this post