ന്യൂഡല്‍ഹി: മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീംകോടതി. പി.വി. ശ്രീനിജന്‍ എംഎല്‍എയെക്കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരായ കേസിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ വിധിച്ചത്.
ഷാജന്‍ സ്‌കറിയക്കെതിരായ കേസ് എസ്സി-എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കുകയും ചെയ്തു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഷാജന്‍ സ്‌കറിയയോട് വാക്കുകള്‍ നിയന്ത്രിക്കാന്‍ ഉപദേശിക്കണമെന്ന് അഭിഭാഷകരോട് ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ഷാജന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Discussion about this post