ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീം കോടതി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് ജൂലായ് 31 വരെ തുടരാമെന്നും കോടതി വ്യക്തമാക്കി.
രണ്ട് വര്‍ഷത്തെ കാലാവധിയില്‍ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീട് കേന്ദ്രസര്‍ക്കാര്‍ പലതവണ കാലാവധി നീട്ടി നല്‍കിയിരുന്നു. 2021 സെപ്തംബറില്‍ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍, നവംബറില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതനുസരിച്ച് അഞ്ച് വര്‍ഷം വരെ കാലാവധി നീട്ടാം. ഈ ഭേദഗതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കെ വി വിശ്വനാഥന്‍ വിലയിരുത്തി.
Discussion about this post