ജമ്മു: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര മൂന്നുദിവസത്തിനുശേഷം ജമ്മു ക്യാമ്പില്‍നിന്നു പുനരാരംഭിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ റാംബനില്‍ ഉള്‍പ്പെടെ പലയിടങ്ങളിലായി അറ്റകുറ്റപ്പണികള്‍ നടത്തിവന്നതിനാലാണ് തീര്ഥയാത്രകള് താത്കാലികമായി നിര്‍ത്തിവച്ചത്. ഇതേത്തുടര്‍ന്ന് ജമ്മു, ചന്ദേര്‍കോട്ട് ബേസ് ക്യാന്പുകളില്‍ കഴിഞ്ഞ 14,000 പേരാണ് ഇന്നലെ യാത്ര പുനരാരംഭിച്ചത്.
Discussion about this post