ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവുചെയ്യാന്‍ തനിക്ക് അധികാരമില്ലെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തില്‍ ശിക്ഷ ഇളവുചെയ്യാന്‍ അധികാരമില്ലെന്ന് ജയലളിത അസംബ്ലിയില്‍ പ്രസ്താവനയില്‍ അറിയിച്ചു. ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ സെപ്റ്റംബര്‍ 9ന് തൂക്കിക്കൊല്ലുന്നതിനെതിരെ ഡിഎംകെ നേതാവ് എം.കരുണാനിധി രംഗത്തെത്തിയിരുന്നു. ശിക്ഷ ഇളവുചെയ്യുന്നതിനു യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും തമിഴ്‌നാട് സര്‍ക്കാരും മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ ചില രാഷ്ട്രീയ പാര്‍ട്ടികളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.ശിക്ഷ കുറയ്ക്കണമെന്നു മൂന്നു പ്രതികളും ജയലളിതയോട് അഭ്യര്‍ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ തന്റെ നിലപാട് അറിയിച്ചത്. കരുണാനിധിയുടെ ഇപ്പോഴത്തെ ആവശ്യം പ്രഹസനമാണെന്നു ജയലളിത ആരോപിച്ചു.
Discussion about this post